തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൻറെ വടക്കു കിഴക്കുളള പ്രദേശമാണ് വടക്കെ പൊയിലൂർ. കിഴക്ക് പശ്ചിമഘട്ട മലനിരകളാൽ പ്രകൃതി രമണീയമായ വടക്കെ പൊയിലൂരിലുളള ഏക വിദ്യാലയമാണ് പൊയിലൂർ ഈസ്റ്റ് എൽ.പി സ്ക്കൂൾ .V ം ക്ലാസ്സ് വരെയുളള ഈ സ്കൂളിൽ 280 ൽ അധികം വിദ്യാർത്ഥികളും 11 അധ്യാപകരുമാണുണ്ടായിരുന്നത്. വടക്കെ പൊയിലൂരിലുളള ബഹുഭൂരിപക്ഷം കുട്ടികളും ഈ സ്കൂളിൽ നിന്നാണ് വിദ്യ അഭ്യസിച്ചിരുന്നത്. 1921 ലാണ് അന്നത്തെ അധികാരിയായിരുന്ന കീഴ്കടഞ്ഞി കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഈ പാഠശാല സ്ഥാപിച്ചത്. സംസ്കൃത പണ്ഡിതനായിരുന്ന കണ്ണമ്പത്ത് കുമാരൻ ഗുരിക്കളായിരുന്നു ഈ സ്കൂളിലെ ഗുരുനാഥൻ. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ കാലശേഷം മകൻ കുഞ്ഞിരാമൻ നമ്പ്യാർ സ്കൂൾ മാനേജറായി. അദ്ദേഹം തന്നെയായിരുന്നു പ്രധാന അധ്യാപകനും. ഇവിടെ പല ഗുരുനാഥന്മാരും അധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. കുഞ്ഞിരാമൻ നമ്പ്യാരുടെ മരണശേഷം പടിഞ്ഞാറയിൽ കുഞ്ഞിരാമൻ മാസ്റ്റർ പ്രധാന അധ്യാപകനായി .സ്കൂൾ മാനേജറായി കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ ദേവകി അമ്മ ചുമതലയേറ്റു. ദേവകി അമ്മയുടെ മരണശേഷം മകൾ ഒ.കെ. സതിയമ്മ മാനേജറായി ചുമതലയേറ്റെടുത്തു.
إرسال تعليق